Header Ads


കൊടൈക്കനാൽ, ഊട്ടി ഇ - പാസ്/കോഴിക്കോട് ദേശീയപാത 6 ൽ മലാപ്പറമ്പ് ജംങ്ഷൻ ഓവർ പാസ്.





♾️
കൊടൈക്കനാലിലേക്കും ഊട്ടിയിലേക്കും യാത്ര ചെയ്യാനുള്ള ഇ-പാസ് നിബന്ധന അനിശ്ചിതകാലത്തേക്കു നീട്ടി തമിഴ്നാട് സർക്കാരിന്റെ ഉത്തരവ്. മുൻ ഉത്തരവിന്റെ കാലാവധി പൂർത്തിയായതോടെയാണു നിബന്ധന അനിശ്ചിതകാലത്തേക്കു നീട്ടിയത്. നീലഗിരി ജില്ലയുടെ റജിസ്ട്രേഷൻ നമ്പറില്ലാത്ത എല്ലാ വാഹനങ്ങൾക്കും ഇ–പാസ് ബാധകം.പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലം മേയ് 7 മുതൽ ഇ–പാസ് വഴിയാണ് സന്ദർശകർക്കു പ്രവേശനം അനുവദിച്ചിരുന്നത്. മദ്രാസ് ഹൈക്കോടതിയാണ് ഇ–പാസ് ഏർപ്പെടുത്താൻ നീലഗിരി, ഡിണ്ടിഗൽ കലക്ടർമാർക്കു നിർദേശം നൽകിയത്.

♾️
കോഴിക്കോട് വെങ്ങളം–രാമനാട്ടുകര ദേശീയപാത 6 വരിയിൽ നവീകരിക്കുന്നതിന്റെ ഭാഗമായി മലാപ്പറമ്പ് ജംക്‌ഷനിൽ 40 മീറ്റർ വെഹിക്കിൾ ഓവർ പാസ് നിർമിക്കാൻ അടുത്തയാഴ്ച ഗതാഗത ക്രമീകരണം നടപ്പാക്കും. ഇപ്പോൾ നടന്നുവരുന്ന പൈപ്പ് മാറ്റൽ പ്രവൃത്തി പൂർത്തിയാകുന്നതോടെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി ഓവർപാസ് നിർമാണത്തിലേക്കു കടക്കാനാണ് കരാറുകാരുടെ തീരുമാനം. മലാപ്പറമ്പ് ജംക്‌ഷനിൽ കോഴിക്കോട്–വയനാട് റോഡിലാണ് ഓവർ പാസ് നിർമിക്കുന്നത്.

Post a Comment

0 Comments