നാളെ റേഷന്‍കടകള്‍ക്ക് അവധി




സംസ്ഥാനത്തെ റേഷൻ കടകൾക്ക് നാളെ അവധിയായിരിക്കും.
കഴിഞ്ഞ ഒരു മാസക്കാലം മുന്‍ഗണനാകാർഡുകളുടെ മസ്റ്ററിംഗ് നടപടികളുമായി റേഷന്‍കട ലൈസന്‍സികള്‍ സഹകരിച്ചതിന്റെ അടിസ്ഥാനത്തില്‍ നാളത്തെ പൊതു അവധി റേഷന്‍കടകള്‍ക്കും ബാധകമായിരിക്കും.

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനില്‍ ആണ് ഇക്കാര്യം അറിയിച്ചത്. റേഷന്‍കടകളുടെ അടുത്ത പ്രവൃത്തി ദിവസം തിങ്കളാഴ്ച ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു.

Post a Comment

0 Comments