♾️

രത്തൻ ടാറ്റയ്ക്ക് വിട. മുംബൈയിലെ വർളി ശ്മശാത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.

♾️
ലക്ഷദ്വീപിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

♾️
കേരളം കാത്തിരുന്ന  ആ ഭാഗ്യശാലിയെ ഒടുവിൽ കണ്ടെത്തി. 25 കോടിയുടെ തിരുവോണം ബംപർ അടിച്ചത് കർണാടക സ്വദേശി അൽത്താഫിന്. കർണാടക പാണ്ഡ്യപുര സ്വദേശിയായ അൽത്താഫ് മെക്കാനിക്കാണ്. 
15 വർഷമായി ലോട്ടറിയെടുക്കുന്ന അൽത്താഫിനെ ഒടുവിൽ ഭാഗ്യം തുണച്ചു.

Post a Comment

0 Comments