ലോക്സഭ ഉപതിരഞ്ഞെടുപ്പ്; വയനാട് ജില്ലയിൽ പരിശോധന ശക്തമാക്കി.





ലോക്സഭാ ഉപതിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിൽ പരിശോധന ശക്തമാക്കി. ഫ്ലൈയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം തുടങ്ങി സർവസന്നാഹങ്ങളുമായാണ് ജില്ലയിൽ പരിശോധന നടക്കുന്നത്. നവംബർ 13നാണ് വയനാട് ഉപതിരഞ്ഞെടുപ്പ്
വോട്ടെടുപ്പ് കഴിയുന്നത് വരെ ജില്ലയിൽ വ്യാപകമായ പരിശോധനകൾ നടത്തും. പണം, മദ്യം, ആയുധങ്ങൾ, ആഭരണങ്ങൾ, സമ്മാനങ്ങൾ തുടങ്ങിയവ വാഹനങ്ങൾ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് കർശന പരിശോധനകൾ നടത്തും. 50,000 രൂപയ്ക്ക് മുകളിലുള്ള പണം കൊണ്ടുപോകാൻ മതിയായ രേഖകൾ കയ്യിലുണ്ടാവണം. മൊത്തമായി കൊണ്ടുപോകുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയ്ക്കും മതിയായ രേഖകൾ കയ്യിൽ കരുതണം.

Post a Comment

0 Comments