പത്തനംത്തിട്ട: ശബരിമല ദർശനം കഴിഞ്ഞു ഇറങ്ങിയ തീർത്ഥാടക സംഘത്തിലെ ഒരാൾ പമ്പാനദിയിലെ ഒഴുക്കിൽപെട്ടു മരിച്ചു.തിരുവനന്തപുരം കഴക്കൂട്ടം കരിമണൽ സ്വദേശി ആർ.എൽ.എസ് ഭവനം അശ്വലിൻ (ചിക്കു-22) ആണ് മരിച്ചത്.
കുളിക്കാൻ ഇറങ്ങിയപ്പോയാണ് പമ്പാ നദിയിലെ മാടമൺ വള്ളക്കടവിൽ മുങ്ങിതാണത്. അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും രക്ഷിക്കാനായില്ല . സംഘമായി എത്തിയ സ്വാമിമാരുടെ കൂട്ടത്തിൽ നിന്നുമാണ് അശ്വലിൻ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ടത്. തടയണ ഉള്ള സ്ഥലമായതുകൊണ്ട് ഇവിടെ വെള്ളം എപ്പോഴും കൂടുതൽ ആണ്. പഞ്ചായത്തിന്റെ മുന്നറിയിപ്പ് ബോർഡ് ഇവിടെ ഉണ്ടെങ്കിലും അപകടം സംഭവിക്കുകയായിരുന്നു.
0 Comments