നവരാത്രി മഹോത്സവത്തിൻ്റെ വർണ്ണപ്രഭയിലൊരുങ്ങി നിൽക്കുന്ന കാവിൽ ശ്രീ സുബ്രഹ്മണ്യക്ഷേത്രം വിവിധപരിപാടികളാണ് വരും ദിവസങ്ങളിൽ അസൂത്രണം ചെയ്തിരിക്കുന്നത്. നവരാത്രികാലത്ത് നിത്യവും സമൂഹലളിതാസഹസ്രനാമജപവും സരസ്വതീപൂജയും നടക്കുന്ന ക്ഷേത്രത്തിൽ ഭക്തർക്ക് പ്രത്യേകമായി സാരസ്വതപുഷ്പാഞ്ജലിയും നടത്താം. ഗ്രന്ഥം വെക്കുന്നത് നാളെ(10-10-2024) യാണ്. 11-ാം തീയതി ദുർഗ്ഗാഷ്ടമി നാളിൽ വൈകു: 7 മണിക്ക് സംഗീതാർച്ചനയും നവമിയിൽ വൈകു: 7 മണിക്ക് നൃത്താഞ്ജലിയുമുണ്ടായിരിക്കും. വിജയദശമി നാളിൽ രാവിലെ 7.30 ന് ക്ഷേത്രത്തിൽ വിദ്യാരംഭം നടക്കും. തുടർന്ന് എഴുത്തിനിരുത്തൽ, വാഹനപൂജയും. 9 മണിക്ക് ക്ഷേത്രാങ്കണത്തിൽ കവികളുടെ വിദ്യാരംഭമായ അക്ഷരനിവേദ്യത്തിന് തിരിതെളിയും. എഴുതിത്തുടങ്ങുന്നവർക്കും എഴുതിത്തെളിഞ്ഞവർക്കും പ്രായഭേദമോ ജാതിമതവ്യത്യാസമോ ഇല്ലാതെ ക്ഷേത്രാങ്കണത്തിലെത്തി സ്വന്തം കവിതകൾ ചൊല്ലിക്കൊണ്ട് വിദ്യരംഭം നടത്താൻ കഴിയുന്ന ഇത്തരം വേദി കേരളത്തിൽതന്നെ അത്യപൂർവ്വമാണ്.
0 Comments