ന്യൂസിലാണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ 46 റണ്‍സിന് പുറത്തായതിനുശേഷം 356 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ തിരിച്ചടിക്കുന്നു. ന്യൂസിലാണ്ടിനെ ഒന്നാമിന്നിംഗ്സില്‍ 402 റണ്‍സിന് പുറത്താക്കിയ ഇന്ത്യ രണ്ടാമിന്നിംഗ്സില്‍ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ 231 ന് 3 എന്ന നിലയിലാണ്. 70 റണ്‍സോടെ സര്‍ഫറാസ് ഖാനാണ് ക്രീസിലുള്ളത്. 70 റണ്‍സെടുത്ത വിരാട് കോലിയുടെയും 52 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും 35 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
0 Comments