വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം*

         
                                                      
തിരുവനന്തപുരം : സംക്ഷിപ്‌ത വോട്ടർ പട്ടിക പുതുക്കൽ യജ്‌ഞം 2025 ആരംഭിക്കുന്നു.
 01/10/2024ന് അതിനുമുമ്പോ  18 തികയുന്ന എല്ലാവരെയും ഉൾപ്പെടുത്തി രാജ്യത്താകമാനം പുതിയ വോട്ടർ പട്ടിക തയ്യാറാക്കുകയാണ് .ഇതനുസരിച്ച് അക്ഷയകേന്ദ്രത്തിൽ  ഓൺലൈൻ ആയി വോട്ടർപട്ടികയിൽ പേര് ചേർക്കാവുന്നതാണ്.
സമഗ്ര വോട്ടർ പട്ടിക പ്രസിദ്ധീകരണം ഒക്ടോബര് 29 നും അവകാശങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 28 മുതൽ നവംബർ 28 വരെയും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കൽ  2025 ജനുവരി ആറിനും നടക്കും .
റേഷൻ കാർഡ് ,ഫോട്ടോ ,എസ് എസ് എൽ സി ബുക്ക് ,ആധാർ കാർഡ് ,വീട്ടിലെ ഒരാളുടെ വോട്ടർ ഐഡന്റിറ്റി കാർഡ് എന്നിവയുമായി   അക്ഷയ കേന്ദ്രത്തിൽ പോയും,BLO വഴിയും വോട്ടർ പട്ടികയിൽ പേര് ചേർക്കാവുന്നതാണ് .
=================

Post a Comment

0 Comments