അത്തോളി: കൊങ്ങന്നൂർ വെങ്കിലാട്ട് ചന്തുക്കുട്ടിയുടെയും ലക്ഷ്മിയുടെയും മകൻ സ്വാതി മോഹൻദാസ് (54) അന്തരിച്ചു. സഹോദരങ്ങൾ: ഉഷലത (ബാലുശ്ശേരി) ശൈലേഷ് ബാബു, (ബഹറിൻ) നിഷലത (മേപ്പയ്യൂർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.സ്വാതി കാസറ്റ്സ് & സിഡി കടയുടമയായിരുന്നു വെങ്കിലാട്ട് മോഹൻദാസ്. അത്തോളിയിലേയും പരിസര പ്രദേശങ്ങളിലേയും സംഗീത, ചലച്ചിത്ര പ്രേമികളുടെ സ്ഥിരം സന്ദർശന കേന്ദ്രമായിരുന്നു സ്വതി.കാസറ്റ് കാലഘട്ടം കഴിഞ്ഞ് സിഡിയുടെ കാലം വന്നപ്പോഴും വിപണിയുടെ മാറ്റം തിരിച്ചറിഞ്ഞ് സിഡിയിലെ വിപണിയിലും മോഹൻദാസ് വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.
0 Comments