ഉള്ളിയേരി : ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയുടെ ഭാഗമായി യു.എസ്.എസ് പരിശീലന പരിപാടി ഒള്ളൂർ ജി.യു.പി. സ്കൂളിൽ ആരംഭിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി അജിത ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ .ബീന അധ്യക്ഷത വഹിച്ചു. ഗണേശ് കക്കഞ്ചേരി പദ്ധതി വിശദീകരണം നടത്തി. സുനിൽ മേപ്പയ്യൂർ, സി.കെ ബിജു., കെ മാലിനി എൻ കെ ജയദാസ് ആശംസകൾ നേർന്നു.വാർഡ് മെമ്പർ മിനി കരിയാറത്ത് സ്വാഗതവും ഒള്ളൂർ ജി യു പി ഹെഡ്മാസ്റ്റർ ഇ.പ്രകാശൻ നന്ദിയും പറഞ്ഞു.
0 Comments