കണ്ണൂർ തളിപ്പറമ്പിൽ നിന്നും കാണാതായ പതിനാലുകാരനായി തെരച്ചിൽ ഊർജിതമാക്കി. പൂക്കൊത്തുതെരു സ്വദേശി ആര്യനെയാണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്. ആര്യനെ കാണാനില്ലെന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആര്യൻ പോകാൻ സാധ്യതയുള്ള പ്രദേശങ്ങൾ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം. കാണാതാകുമ്പോൾ കുട്ടി സ്‌കൂൾ യൂണിഫോമായിരുന്നു ധരിച്ചിരുന്നത്. കൈവശം സ്‌കൂൾ ബാഗുമുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 8594020730 എന്ന നമ്പറിൽ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
0 Comments