കൂമുള്ളി: അത്തോളി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ബൈജു കൂമുള്ളിയുടെ വീട്ടിൽ ഗോവ ഗവർണ്ണർ അഡ്വ.പി എസ് ശ്രീധരൻപിള്ള വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സന്ദർശിച്ചു.ഗവർണ്ണറെ ബൈജുവും കുടുംബവും സ്വീകരിച്ചു.
വൃക്ക രോഗം കാരണം കൊച്ചി അമൃത മെഡിക്കൽ സെന്ററിലും, മലബാർ മെഡിക്കൽ കോളേജിലുമായി ബൈജു കൂമുള്ളി ചികിത്സയിലായിരുന്നു. പാർട്ടി പ്രവർത്തകർ മുഖേന വിവരമറിഞ്ഞ ഗവർണ്ണർ വീട്ടിലെത്തുകയായിരുന്നു. ലോഹിതാക്ഷൻമാസ്റ്റർ,
ആർ.എം.കുമാരൻ, സോമൻനമ്പ്യാർ, രാജേഷ് പുത്തഞ്ചേരി, തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.
വിദഗ്ദചികിത്സയ്‌ക്ക് എല്ലാ സഹായവും നൽകുമെന്ന് ഗവർണ്ണർ പറഞ്ഞു.
==================
0 Comments