കോഴിക്കോട്: കേരള സംസ്ഥാന സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന മഹാകവി കുമാരനാശാൻ വിജ്ഞാനകോശത്തിന്റെ കവർ രൂപകല്പനയിൽ ഒന്നാം സ്ഥാനത്തിന് മാതൃഭൂമിയിലെ സീനിയർ ആർട്ടിസ്റ്റും, ഉള്ളിയേരി സ്വദേശിയുമായ ബാലകൃഷ്ണൻ ഉള്ളിയേരി അർഹനായി. ഉള്ളിയേരിക്കാരൻ എന്ന പേരിലാണ് ബാലകൃഷ്ണൻ അറിയപ്പെടുന്നത്. ഒരുപാട് കവർ ചിത്രങ്ങൾ വരച്ച ഉള്ളിയേരിക്കാരന് പ്രശസ്തമായ പുരസ്‌കാരങ്ങൾ അനവധി കിട്ടിയിട്ടുണ്ട്.
ജലച്ചായത്തിൽ തയ്യാറാക്കിയ കുമാരനാശാന്റെ പോർട്രേറ്റിനാണ് പതിനായിരം രൂപയുടെ പുരസ്‌കാരം.
0 Comments