റോഡിലെ നിയമലംഘനങ്ങള്‍ തത്സമയം ഇനി ആര്‍ക്കും റിപ്പോര്‍ട്ടുചെയ്യാം; പദ്ധതി രാജ്യത്താദ്യം കേരളത്തില്‍.


കോഴിക്കോട്: കണ്‍മുന്നില്‍ നടക്കുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ട് മനസ്സ് കലുഷിതമാക്കുന്നതിനുപകരം അവ നിയമത്തിനുമുന്നിലെത്തിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം.

കേന്ദ്ര ഗതാഗതമന്ത്രാലയം എന്‍.ഐ.സി.യുടെ സഹായത്താല്‍ നവീകരിച്ച മൊബൈല്‍ ആപ്‌ളിക്കേഷന്‍വഴിയാണ് പൊതുജനങ്ങള്‍ക്ക് നിയമലംഘനം റിപ്പോര്‍ട്ടുചെയ്യാന്‍ അവസരമൊരുങ്ങുന്നത്. രാജ്യത്താദ്യമായി ഈ ആപ്പ് കേരളമാണ് നടപ്പാക്കുന്നത്. മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഇന്ന്  ഉദ്ഘാടനംചെയ്തു.

ഗതാഗതനിയമലംഘനങ്ങള്‍ ഫോട്ടോയിലൂടെയും വീഡിയോയിലൂടെയും റിപ്പോര്‍ട്ടുചെയ്യാം.ദൃശ്യങ്ങള്‍ക്കൊപ്പം ജി.പി.എസ്. വിവരങ്ങള്‍കൂടി മൊബൈലില്‍നിന്ന് ഉള്‍പ്പെടുത്തിയാകും അപ്ലോഡ് ചെയ്യപ്പെടുക. എവിടെനിന്ന്, ഏതുസമയം ചിത്രീകരിച്ചുവെന്നത് ശാസ്ത്രീയമായി ഇതുവഴി വ്യക്തമാകും.പ്‌ളേ സ്റ്റോര്‍വഴി മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന 'നെക്സ്റ്റ് ജെന്‍ എം. പരിവാഹന്‍' ആപ്പ് വഴിയാണ് അയക്കേണ്ടത്. ആപ്പിലെ 'സിറ്റിസണ്‍ സെന്റിനല്‍' എന്ന സെക്ഷനിലെ 'റിപ്പോര്‍ട്ട് ട്രാഫിക് വയലേഷന്‍' എന്ന ബട്ടണ്‍ ക്‌ളിക്ക് ചെയ്യണം.


♾️

Post a Comment

0 Comments