Header Ads


വനിതാവേദി കൂമുള്ളി ഒരുക്കുന്ന കുട്ടികൾക്കുള്ള ചിത്രരചനാമത്സരം.



അത്തോളി: വേറിട്ട കലാ- സാംസ്‌കാരിക പ്രവർത്തനങ്ങളുമായി ശ്രദ്ധേയരായ വനിതാവേദി കൂമുള്ളി നവംബർ 17 ഞായറാഴ്ച രാവിലെ 9 മണിക്ക് കൂമുള്ളി ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാലയിൽ വെച്ച് 'വർണ്ണലയം' കുട്ടികൾക്കുള്ള ജില്ലാതല ചിത്രരചനാമത്സരം  സംഘടിപ്പിക്കുന്നു.
എൽ കെ ജി,  യു കെ ജി, എൽ. പി, യു. പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. വരയ്ക്കാനുള്ള പേപ്പർ സംഘാടകർ നൽകുന്നതാണ്. ഫോൺ: 9961173626, 9645302246
        ചിത്രരചനയിൽ താത്പര്യമുള്ള കുട്ടികൾക്ക് പ്രോത്‌സാഹനം നൽകുകയാണ് ലക്ഷ്യമെന്നും, ചിത്രരചനയിൽ പ്രാവീണ്യമുള്ള കുട്ടികൾക്കും കുഞ്ഞുകുട്ടികൾക്കും വേദികൾ കിട്ടുന്നില്ല. വർണ്ണലയം അവർക്കുള്ള വേദിയാണ്. വനിതാവേദി കൂമുള്ളിയുടെ സംഘാടകർ കേരള ഫ്രീലാൻസ് പ്രസ്സിനോട് പറഞ്ഞു.
====================

Post a Comment

0 Comments