കനത്ത മഴ ; കാപ്പാടും പരിസരങ്ങളിൽ വെള്ളം കയറി ഇന്ന് കാപ്പാട് ഇലാഹിയ സ്കൂളിന് അവധി.




കാപ്പാട് : മണിക്കൂറുകൾ നീണ്ട മഴ കാരണം
കാപ്പാടും പരിസരങ്ങളിൽ വെള്ളം കയറി
കാപ്പാട് ജുമാമ സ്ജിദ് സിദ്ധീഖ് പള്ളി റോഡ്,
കാപ്പാട് ഗൾഫ് റോഡ്, വെങ്ങളം മുതൽ പോയിൽക്കാവ് വരെ ദേശീയ പാതയിലും വെള്ളം കയറി അപകടകരമായ നിലയിലാണ്.
കാപ്പാട് സിദ്ധീഖ് പള്ളി പരിസരം നിറഞ്ഞ് കവിഞ്ഞതിനെ തുടർന്ന് പള്ളിയിലെ ഹാളും വെള്ളത്തിലായി.
ഗൾഫ് റോഡിൽ മാഖാം പള്ളിക്ക് സമീപം ജനതാ സ്റ്റോറിൽ വെള്ളം കയറി.
സ്കൂൾ പരിസരവും പൂക്കാട്, കാപ്പാട്, തിരുവങ്ങൂർ പ്രദേശങ്ങളിലും അനിയന്ത്രിതമായി വെള്ളം കെട്ടി നിൽക്കുന്നതിനാൽ
കാപ്പാട് ഇലാഹിയ ഹയർ സെക്കണ്ടറി സ്കൂളിന് പ്രിൻസിപ്പൽ അവധി നൽകി.

Post a Comment

0 Comments