കക്കട്ട്: വിവാഹ പാര്‍ട്ടി സഞ്ചരിച്ച ബസ് ബൈക്കില്‍ ഇടിച്ച് കക്കട്ടില്‍ ടൗണില്‍ വച്ച് യുവാവിന് ദാരുണാന്ത്യം. നരിപ്പറ്റ ഇല്ലത്ത് മീത്തല്‍ രാജേഷ് (45 ) ആണ് മരിച്ചത്. വൈകുന്നേരം നാദാപുരം ഭാഗത്തുനിന്ന് കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് ഇതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ബൈക്ക് ഇടിച്ചു വീഴ്ത്തിയത്. റോഡിലേക്ക് വീണ ബൈക്ക് യാത്രികന്റെ തലയിലൂടെ പിന്‍വശത്തെ ടയറുകള്‍ കയറിയിറങ്ങിയതിനാല്‍ മുഖം തിരിച്ചറിയാന്‍ പറ്റാത്ത നിലയിലായിരുന്ന രാജേഷിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് കുറ്റ്യാടി ആശുപത്രി എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. അച്ഛന്‍ പരേതനായ കക്കാട്ട് മീത്തല്‍ കണ്ണന്‍. അമ്മ രാധ. ഭാര്യ ലിനിഷ. മക്കള്‍:അലയ് കാര്‍ത്തിക്, അഹല്‍ കാര്‍ത്തിക്. സഹോദരങ്ങള്‍: പുഷ്പ,രാഗലത.
..
0 Comments