പുത്തഞ്ചേരി കോട്ടക്കൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഗുരുതിയും വെള്ളാട്ടും.





ഉള്ളിയേരി : കോഴിക്കോട് - അത്തോളി - ഉള്ളിയേരി റൂട്ടിൽ കൂമുള്ളി വായനശാല സ്റ്റോപ്പിൽ നിന്നും എകദേശം 2 കി. മി ദൂരം പടിഞ്ഞാറ് പുത്തഞ്ചേരി കരിനെറ്റിക്കോട്ടയിലാണ് ശ്രീ കോട്ടക്കൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. (കൊയിലാണ്ടി - ഒള്ളൂർ - പുത്തഞ്ചേരി - 6 കിമി ദൂരം).
 കരിനെറ്റി കോട്ടക്കൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഗുരുതിയും വെള്ളാട്ടും ഒക്ടോബർ 29ന് ചൊവ്വാഴ്ച  നടത്തപ്പെടുന്നു.




രാവിലെ 5 മണിക്ക് ഗണപതിഹോമം,, 7 മണിക്ക് പ്രഭാതപൂജ, 9 ന് പള്ളിയുണർത്തൽ, 11 മണിക്ക് തിരുവാഭരണ എഴുന്നള്ളത്ത്, 12 മണിക്ക് മദ്ധ്യാഹ്‌നപൂജ 3.30ന്  ഗുരുതി - ഭഗവതി,  4.30ന് ഗുരുതി - കുട്ടിച്ചാത്തൻ, 6 മണിക്ക് വെള്ളാട്ട് പാമ്പൂരി കരുമകൻ, 7 മണിക്ക്  വെള്ളാട്ട് - കുട്ടിചാത്തൻ,  8 മണിക്ക് വെള്ളാട്ട് - ഗുളികൻ.



        ശ്രീ കോട്ടക്കൽ ഭഗവതി ദേവിയുടെ കോവിലിനു മുമ്പിൽ കിഴക്കോട്ടു മുഖവുമായി കുട്ടിച്ചാത്തന്റെ അമ്പലം. തെക്ക് -പടിഞ്ഞാറു മൂലയിൽ കിഴക്കോട്ടു മുഖവുമായി കരുമകനും.




 ഉത്തമ കർമ്മമായതിനാൽ ചുറ്റുമതിലിനുള്ളിലാണ് കരുമകന്റെ അമ്പലം. പടിഞ്ഞാറു ഭാഗത്തേയ്ക്ക് മുഖവുമായി ഭഗവതിയുടെ കോവിലിന് അരികിൽ ഗുളികന്റെയും മുത്തപ്പന്റെയും ഭൈരവന്റെയും പ്രതിഷ്ഠയുണ്ട്. ഈ ക്ഷേത്രപ്പെരുമ പുത്തഞ്ചേരി ഗ്രാമവും കടന്ന് അന്യദേശങ്ങളിലേക്ക് വ്യാപിപ്പിച്ചത് വിളിച്ചാൽ വിളിപ്പുറത്തുണ്ടെന്നു കരുതി ഭക്തർ ആരാധിച്ചു വരുന്ന കോട്ടക്കലമ്മയെന്ന ജീവശക്തി തന്നെയാണ്.




===================

Post a Comment

0 Comments