ഉള്ളിയേരി: ആലപ്പുഴയിൽ വെച്ച് നടക്കുന്ന 2024 ലെ കേരള സ്കൂൾ ശാസ്ത്രോത്സവത്തിന് തെരഞ്ഞെടുക്കപ്പെട്ട ലോഗോ വരച്ചത് കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി പുത്തഞ്ചേരി സ്വദേശി കണ്ടമ്പത്ത് മീത്തൽ റജൂൺ രമേഷ്. മത്സരത്തിന് വന്ന നൂറ്റിയമ്പതിലധികം ലോഗോകളിൽ നിന്നാണ് റജൂണിന്റെ ലോഗോ സെലക്ട് ചെയ്തത്.
വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി ലോഗോ പ്രകാശനം ചെയ്തു.
വിമുക്തഭടനും ഗുരുവായൂർ ദേവസ്വംബോർഡ് ഉദ്യോഗസ്ഥനുമായ കണ്ടമ്പത്ത് മീത്തൽ രമേഷിന്റെയും ജയയുടെയും മകനാണ്.
0 Comments