ചേളന്നൂർ എസ് എൻ കോളേജ് മലയാളവിഭാഗവും ഭാഷാസമന്വയവേദിയും അക്കിത്തം കവിതകളുടെ പുനർവായനാസദസ്സ് സംഘടിപ്പിച്ചു




ചേളന്നൂർ: ചേളന്നൂർ ശ്രീ നാരായണഗുരു കോളേജിലെ മലയാളവിഭാഗവും ഭാഷാ സമന്വയവേദി കോഴിക്കോടും സംയുക്തമായി അക്കിത്തം കവിതകളുടെ പുനർവായനാസദസ്സ് 'അക്കിത്തം കവിതകൾ പുതു വായന പുനർവായന' സംഘടിപ്പിച്ചു. കോളേജ് സെമിനാർ ഹാളിൽ വെച്ചു നടന്ന പരിപാടി ഡോ. ആർസു ഉദ്ഘാടനം ചെയ്തു. 








ഡോ. കുമാർ എസ് പി അധ്യക്ഷത വഹിച്ചു. ഷാജു ആർ. എം മോഡറേറ്ററായി. ഡോ. സി ആർ സന്തോഷ്, ഡോ. ആത്മപ്രകാശ് എന്നിവർ ആശംസകൾ നേർന്നു.



        കോളേജ് വിദ്യാർത്ഥികളായ ശ്രീയുക്ത എസ് സജീവൻ, ഫാത്തിമ ഫിദ, യാസിൻ മുബാറക് കെ. പി, വിഷ്ണു എ, അനാമിക, അശ്വിൻ വിജയ് വി എസ്, നയന എൽ ജി, ദേവേന്ദു പി ബി, 





ഐശ്വര്യ പി എൻ, അലീന പി എ, അനീറ്റ എ എം, നഹ്ദ ഫാത്തിമ എം, സഞ്ജന വി എസ്, എന്നിവർ അക്കിത്തം കവിതകളെക്കുറിച്ചുള്ള പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ഡോ. ദീപേഷ് കരിമ്പുങ്കര സ്വാഗതവും, 
ഡോ. ഒ വാസവൻ നന്ദിയും പറഞ്ഞു.





Post a Comment

0 Comments