♾️
സംസ്ഥാനത്തെ നഴ്സറി സ്കൂളുകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ വിദ്യാഭ്യാസ വകുപ്പ്. ആർക്കും ഒരു വീട് എടുത്ത് സ്കൂൾ തുടങ്ങാവുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പറഞ്ഞു. എന്താണ് അവർ പഠിപ്പിക്കുന്നതെന്ന് പോലും അറിയുന്നില്ല. അത്തരം സ്കൂളുകളെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ടുനൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
♾️
സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. റെക്കോർഡ് വിലയിലാണ് സ്വർണവ്യാപാരം. ഇന്നലെ ൨൦൦ രൂപ ഒറ്റയടിക്ക് വർധിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് എത്തുകയായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 56,960 രൂപയാണ്.
0 Comments