കൂമുള്ളി: ഉള്ളിയേരി -അത്തോളി - കോഴിക്കോട് റൂട്ടിൽ ബസ്സുകളുടെ മത്സരയോട്ടം കാരണം ഇവിടെ അപകടമേഖലയായി മാറുകയാണ്. ടൂവീലർ യാത്രക്കാരും കാൽനടയാത്രക്കാരുമടക്കം നിരവധി പേർ മരണപ്പെട്ടു. ചിലർ ചികിത്സയിലാണ്. ബസ്സ് ഡ്രൈവർമാരുടെ അമിതവേഗതയും ശ്രദ്ധയില്ലായ്‌മയുമാണ് അപകടത്തിന് വഴിതെളിയിക്കുന്നത്. കുട്ടികളും വൃദ്ധരും സ്ത്രീകളും ഭീതിയോടെയാണ് റോഡരികിലൂടെ സഞ്ചരിക്കുന്നത്. പോലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും ആവശ്യമായ ഇടപെടൽ ഈ റൂട്ടിൽ ഉണ്ടാവുന്നില്ല.
ഇനിയും അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കൂമുള്ളിയിലെ വിവിധ രാഷ്ട്രീയപാർട്ടി അംഗങ്ങളും സാംസ്‌കാരിക പ്രവർത്തകരും, കലാ സംഘടനകളുടെ ഭാരവാഹികളും, വാട്സ്ആപ്പ് ഗ്രൂപ്പ് കൂട്ടായ്മകളും, വ്യാപാരി വ്യവസായി പ്രതിനിധികളും, കലാകാരൻമാരും, കച്ചവടക്കാരും, കൂമുള്ളി വായനശാല വനിതാവേദിയും, ഓട്ടോ ഡ്രൈവർമാരും, നാട്ടുകാരും അടങ്ങുന്ന കൂമുള്ളിയിലെ പൗരസമിതി നവംബർ 4 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കൂമുള്ളി വായനശാല മുമ്പിൽ ബസുകൾ തടഞ്ഞുനിർത്തി ബസ്സ് ഡ്രൈവർമാർക്ക് ബോധ വത്കരണം നടത്തും.
വേഗത കുറച്ച്, അപകടം വരുത്താതെ, ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്ന് നിർദ്ദേശിക്കും.
കൂമുള്ളി പൗരസമിതിയുടെ ശ്രദ്ധയും ഇടപെടലുകളും ഇനിയുള്ള ദിവസങ്ങളിൽ ഉള്ളിയേരി -അത്തോളി റൂട്ടിൽ ഉണ്ടാവുന്നതാണ്.
0 Comments