2036ലെ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത അറിയിച്ച് ഇന്ത്യ. ഒളിംപിക്സിന് വേദിയാകാൻ ഇന്ത്യ തയ്യാറാണെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ) അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റിക്ക് കൈമാറി. ഒക്ടോബര്‍ ഒന്നിനാണ് ഇത് സംബന്ധിച്ച് കത്ത് നല്‍കിയതെന്ന് കായിക മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. പാരാലിംപിക്‌സും നടത്താന്‍ തയ്യാറാണെന്നും ഇന്ത്യ കത്തിലൂടെ അറിയിച്ചു.
മഹത്തായ അവസരത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക- സാമൂഹിക വളര്‍ച്ചയ്ക്കും യുവാക്കളുടെ ശാക്തീകരണത്തിനും വഴിതുറക്കുമെന്ന് കായികമന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി. 2036ലെ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുക എന്നത് ഇന്ത്യയുടെ സ്വപ്നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെയും തുറന്നുപറഞ്ഞിരുന്നു. 78-ാമത് സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മോദി ഇക്കാര്യം അഭിപ്രായപ്പെട്ടത്.
0 Comments