കൊയിലാണ്ടി: സംഗീതഞ്ജൻ കാവുംവട്ടം വാസുദേവൻ സംഗീതം നൽകി യുവഗായകൻ കെ.കെ.നിഷാദ് ആലപിച്ച 'ശരണാർത്ഥം' ഭക്തിഗാനാൽബത്തിൻ്റെ പ്രകാശനം നവംബർ 7ന് വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് കൊയിലാണ്ടി ടൗൺ ഹാളിൽ വെച്ച് പ്രശസ്ത ഗായകൻ വി.ടി.മുരളി പ്രകാശന കർമ്മം നിർവ്വഹിക്കും. കവിയും ചിത്രകാരനുമായ സോമൻ കടലൂർ ഏറ്റുവാങ്ങും. കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ അദ്ധ്യക്ഷത വഹിക്കും.
ഇ.കെ.അജിത്ത് (പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ,കൊയിലാണ്ടി നഗരസഭ), ഗാനരചയിതാവ് നിധീഷ് നടേരി, വി.പി.ഭാസ്ക്കരൻ (മാനേജർ, പിഷാരികാവ് ദേവസ്വം), അഡ്വ.എം.സത്യൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
കെ.പി.പുരുഷോത്തമൻ നമ്പൂതിരിയാണ് ഗാന രചന നിർവ്വഹിച്ചത്. വേഷം പകർന്നത് കെ.ടി. സദാനന്ദൻ. ദൃശ്യവൽക്കരണം എൻ.ഇ.ഹരികുമാർ. നിർമ്മാണം - കെ.പി .ജയദേവ്, ക്യാമറ - അനിൽ മണമൽ/ രഞ്ജിത് ഭാസ്കരൻ,
എഡിറ്റിംഗ് - വൈശാഖ് .ടി .കെ.
പ്രോഗ്രാമിംഗ്/മിക്സിംഗ്- പ്രദീപ് കുമാർ മുക്കം
കീസ് - ബിജു തോമസ്.
0 Comments