അത്തോളി: വനിതാവേദി കൂമുള്ളി സംഘടിപ്പിക്കുന്ന കുട്ടികൾക്കുള്ള ചിത്രരചനാമത്സരം ' വർണ്ണലയം' നവംബർ 24 ന് ഞായറാഴ്ച രാവിലെ 9 മണിക്ക് ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാലഹാളിൽ(കൂമുള്ളി) വെച്ച് നടക്കും.
പ്രശസ്ത ചിത്രകാരൻ ജോഷി പേരാമ്പ്ര ഉദ്ഘാടനം ചെയ്യും. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാജൻ മുഖ്യാതിഥിയായിരിക്കും.
എൽ കെ ജി, യു കെ ജി, എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. വരയ്ക്കാനുള്ള പേപ്പർ സംഘാടകസമിതി നൽകും.
ഫോൺ : 9645302246, 9961173626
0 Comments