അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് കേരളോത്സവം ഇന്ന് ക്രിക്കറ്റ് മത്സരത്തോടെ ആരംഭിച്ചു .രാവിലെ 8 മണിയ്ക്ക് വേളൂർ വെസ്റ്റിലുള്ള മഡ് ഗ്രൗണ്ടിൽ വെച്ച് നടന്ന ആവേശകരമായ ക്രിക്കറ്റ് മത്സരത്തിൽ റൈസിങ്ങ് സ്റ്റാർ അത്തോളി ജേതാക്കളായി. ഖൈമ കോതങ്കൽ റണ്ണർ അപ്പ് നേടി.
ജേതാക്കൾക്കുള്ള ട്രോഫി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജനും റണ്ണർ അപ്പിനുള്ള ട്രോഫി വൈസ് പ്രസിഡണ്ട് സി.കെ റിജേഷും നൽകി. ഗ്രാമ പഞ്ചായത്ത് മെമ്പർമാരയ ഷീബ രാമചന്ദ്രൻ ,എ എം സരിത, സുനീഷ് നടുവിലയിൽ, സന്ദീപ്കുമാർ,ഷിജു തയ്യിൽ, ജുനൈസ്, രേഖ വെള്ളത്തോട്ടത്തിൽ, പി.എം രമ, സാജിത ടീച്ചർ, വാസവൻ പൊയിലിൽ എന്നിവർ സന്നിഹിതരായി. 8 ടീമുകൾ മത്സരത്തിൽ പങ്കെടുത്തിരുന്നു. നാളെ രാവിലെ 8 മണി മുതൽ ഈ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരം നടക്കുന്നതാണ്.
0 Comments