കൊയിലാണ്ടി: നടുവത്തൂർ ശ്രീവാസുദേവ ആശ്രമം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റും കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രിയും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. കീഴരിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം. സുനിൽ ഉദ്ഘാടനം
നിർവഹിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് ഒ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു.
മദർ പി. ടി.എ. വൈസ് പ്രസിഡന്റ് കെ. ബിന്ദു, ട്രിനിറ്റി കണ്ണാശുപത്രി പി.ആർ.ഒ മാനേജർ കെ. കെ. ഫൈസൽ, ഗൈഡ്സ് ലീഡർ എം.എം. ദേവപ്രിയ, സ്കൂൾ ഗൈഡ്സ് ക്യാപ്റ്റൻ സി. ശിൽപ, സൗഹൃദ കോഡിനേറ്റർ വി.കെ. സിന്ധു, സ്റ്റാഫ് സെക്രട്ടറി എൻ. രേഖ, നിയാലക്ഷ്മി എന്നിവർ സംസാരിച്ചു.
0 Comments