Header Ads

 


കെ.എസ്.എഫ്.ഇ അൻപത്തിയഞ്ചിൻ്റെ നിറവിൽ.




55-ാം ജന്മദിനം ആഘോഷിച്ച് കെ.എസ്.എഫ്.ഇ. കെ.എസ്.എഫ്.ഇ.യുടെ 684 ശാഖകളും മറ്റ് ഓഫീസുകളും ഇന്നലെ ജന്മദിനം ആഘോഷിച്ചു. 1969 നവംബര്‍ 6 ന് കെ.എസ്.എഫ്.ഇ നിലവില്‍ വരുമ്പോള്‍ കേവലം 10 ശാഖകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 2 ലക്ഷം രൂപ മൂലധനവും 45 ജീവനക്കാരുമായി വളരെ എളിയ നിലയിലാണ് ഈ സ്ഥാപനം ആരംഭിച്ചത്. 55 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ 100 കോടി രൂപ അടച്ചു തീര്‍ത്ത മൂലധനവും 684 ശാഖകളും 8000 ത്തിലധികം ജീവനക്കാരുമുള്ള ബൃഹദ് സ്ഥാപനമായി ഇത് വളര്‍ന്നിരിക്കുന്നു.

Post a Comment

0 Comments