കൊയിലാണ്ടി: കൊയിലാണ്ടി ഗേൾസ് ഹൈസ്‌കൂളിന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു. നടേരി കിഴക്കില്‍ ധനീഷാണ് (37)മരിച്ചത്.
ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍ ധനീഷിന്റെ മൃതദേഹം കണ്ടത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി.
അച്ഛന്‍: നാരായണന്‍. അമ്മ: കമല. ഭാര്യ: നവ്യശ്രീ. സഹോദരി: ധന്യ. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം നാളെ സംസ്‌കരിക്കും
0 Comments