കൊയിലാണ്ടി :ജിയുപിഎസ് ആന്തട്ടയിൽ എസ്‌എസ്‌കെ സഹായത്തോടെ നിർമിച്ച ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല നിർവഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച ശുചിമുറി സമുച്ചയം പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബഹുഭാഷ നാമഫലകം അനാച്ഛാദനം നടന്നു. സ്കൂൾ ലൈബ്രറി വിപുലീകരണത്തിനായി സ്കൂളിൽ നടന്ന പുസ്തകമേളയും പുസ്തകപ്പയറ്റും കവി മേലൂർ വാസുദേവൻ ഉദ്ഘാടനം ചെയ്തു. മൂന്ന് പ്രസാധകരുടെ ബാലസാഹിത്യകൃതികൾ ഉൾപ്പെടെ മികച്ച പുസ്തകങ്ങളാണ് പുസ്തകമേളയിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് വായനാ യോഗ്യമായ വീട്ടിലെ ഗ്രന്ഥങ്ങളുമായി അനേകം നാട്ടുകാരാണ് പുസ്തകപ്പയറ്റിനെത്തുന്നത്.
ഉദ്ഘാടന ചടങ്ങിൽ ഷീബ മലയിൽ അധ്യക്ഷത വഹിച്ചു. ജുബീഷ് ഇ.കെ., പി.വേണു മാസ്‌റ്റർ, സുധ കാവുങ്ങൽ പൊയിൽ , സുധ എം., ദീപ്തി ഇ.പി, എം.ജി ബൽരാജ്, ഗംഗാധരൻ വി.വി, ആലി .സി .പി ,റെജീന സത്യപാലൻ, ശ്രീനിവാസൻ എം.പി, വേലായുധൻ മാസ്റ്റർ, മധു കിഴക്കയിൽ , ഡോ. രഞ്ജിത്ത് ലാൽ , പാലക്കാട് പ്രേംരാജ്, ബാലകൃഷ്ണൻ മാസ്റ്റർ , എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ അരവിന്ദൻ സി സ്വാഗതവും കെ.ബേബിരമ നന്ദിയും പറഞ്ഞു.
0 Comments