കൊയിലാണ്ടി: ഡല്‍ഹിയില്‍ ഡ്യൂട്ടിയ്ക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുളിയഞ്ചേരി സ്വദേശിയായ സൈനികൻ അന്തരിച്ചു . പുളിയഞ്ചേരി ഹെല്‍ത്ത് സെന്ററിന് സമീപം തവളകുളം കുനി ഹരിചന്ദനം വീട്ടില്‍ പി. സജിത്ത് (43) ആണ് മരിച്ചത്. ഡല്‍ഹിയില്‍ ഡിഫെൻസ് സർവിസ് കോർപ്സിൽ സേവനമനുഷ്ഠിക്കുകയായിരുന്നു സജിത്ത്. മിലിട്ടറി ക്വോർട്ടേഴ്സ് കെട്ടിടത്തിൽ നിന്നു അബദ്ധത്തിൽ വീണതിനെ തുടർന്ന് രണ്ടാഴ്ചയോളം ഡല്‍ഹിയിലെ ആര്‍മി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.
പിതാവ്:ബാലന്‍(മാനന്തവാടി).അമ്മ: ദേവി. ഭാര്യ: ജോഷ്മ.
മക്കള്‍: റിതുദേവ് (അമൃത സ്കൂൾ പെരുവട്ടൂർ), റിഷിക് ദേവ്. സഹോദരി താര മൃതദേഹം ബുധനാഴ്ച രാത്രി പത്ത് മണിയോടെ പുളിയഞ്ചേരിയിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. തുടർന്ന് സംസ്ക്കാരം വ്യാഴാഴ്ച രാവിലെ നന്മണ്ടയിലെ വിട്ടുവളപ്പിൽ നടക്കും.
0 Comments