എകരൂൽ :ശിവപുരം SMMAUP സ്കൂളിലെ അകാലത്തിൽ പൊലിഞ്ഞ എം പി ടി എ ചെയർപേഴ്സ്ൺ സ്മിതയുടെ കുടുംബത്തിന് ബാലുശ്ശേരി സബ്ജില്ല പി ടി എ കൂട്ടായ്മയുടെ ധനസഹായം (270000 രൂപയുടെ സ്ഥിര നിക്ഷേപ ബോണ്ട് ) സച്ചിൻദേവ് എം എൽ എ കുടുംബത്തിന് കൈമാറി. കൂട്ടായ്മയുടെ ചെയർമാൻ പി കെ രംഗിഷ് അധ്യക്ഷനായി. കൺവീനർ വി വി ലിജീഷ്, ഇ കെ സുരേന്ദ്രൻ,വാർഡ് മെമ്പർമാരായ എം കെ വിപിൻ,എൻ കെ നളിനി, കാഞ്ചന രാജൻ, സ്കൂൾ പി ടി എ പ്രസിഡന്റ് സിൻജിത്,വി പി മനോജ്, രൂപേഷ് കൊളത്തൂർ,പി കെ ബാബു എന്നിവർ പങ്കെടുത്തു.
0 Comments