Header Ads

 


അവർ സ്വപ്നം കാണട്ടെ പുതിയൊരു ലോകം സൃഷ്ടിക്കാൻ.





കുട്ടികളെ ഏറേ സ്നേഹിച്ചിരുന്ന ,രാജ്യത്തെ ആദ്യ പ്രധാന മന്ത്രി ശ്രീ ജവഹർലാൽ നെഹൃവിൻ്റെ 135 ആം ജന്മദിനം
നന്മണ്ട നാഷണൽ സ്ക്കൂൾ വിദ്യാർത്ഥികൾക്കും ,അദ്ധ്യാപകർക്കൊപ്പവും പി.സി.ചന്ദ്രൻ ഭാഷാശ്രീ ഗ്രന്ഥാലയം നന്മണ്ട ഭാഷാശ്രീ ഗ്രന്ഥാലയത്തിൽ വച്ച് ആലോഷിച്ചു .സർവ്വോദയം ട്രസ്റ്റ് ചെയർമാൻ കെ.പി.മനോജ് കുമാർ മുഖ്യാതിഥിയായി.'ചാച്ചാജിയുടെ ഓർമ്മകൾ' ,'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ' എന്നീ ഗ്രന്ഥങ്ങൾ രാജ്യത്തെ കുട്ടികളിൽ ചെലുത്തുന്ന സ്വാധീനം മനോജ് മാസ്റ്റർ വിശദീകരിച്ചു. ഗ്രന്ഥാലയം പ്രസിഡൻ്റ് ശ്രീകുമാർ തെക്കെടത്ത് അദ്ധ്യക്ഷനായി.ചിൽഡ്രൻസ് ലൈബ്രറി ഉദ്ഘാടനവും മെമ്പർഷിപ്പ് വിതരണവും നടന്നു പ്രധാനാദ്ധ്യാപകൻ സിദ്ദിക്ക് മാസ്റ്റർ ,അഫ്ന ടീച്ചർ ,കലാദേവ് മാസ്റ്റർ ,സലീന്ദ്രൻ പാറച്ചാലിൽ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments