നാടകം വൈകുന്നു: കുക്കിവിളിച്ച് കാണികൾ




കോഴിക്കോട് : റവന്യൂ ജില്ലാ കലോത്സവം  വേദി രണ്ടിൽ നാടക പ്രതിഭ എ.ശാന്തകുമാറിന്റെ   പേര് നൽകിയ വേദിയിൽ രാവിലെ 9 മണിക്ക് ആരംഭിക്കേണ്ട ഹൈസ്കൂൾ നാടകമത്സരത്തിന്റെ കർട്ടൻ ഉയർന്നത് ഉച്ചക്ക് 12 മണിക്ക്. നാടകം കാണുവാൻ മുഹമ്മദ്‌ പേരാമ്പ്ര, വിജയൻ കാരന്തൂർ, എൻ ടി ബിജു, ബിജു രാജഗിരി, ശ്രീജിത്ത്‌ കൈവേലി, പ്രദീപ്കുമാർ കാവുന്തറ  തുടങ്ങി നാടക രംഗത്തെ പ്രമുഖർ സദസ്സിൽ എത്തിയിരുന്നു. ഒരു ഹൈസ്കൂൾ നാടകത്തിന് ശേഷം  സാങ്കേതികതകരാർ കാരണം നാടകം നിർത്തിവെച്ചു. കാണികൾ കുക്കിവിളിച്ചാണ് പ്രതികരിച്ചത്. പോലീസ് എത്തിയാണ് കാണിക്കളെ ശാന്തരാക്കിയത്.
 നാടകമോഹികളായ മുതിർന്നവർ പറയുന്നു ഇങ്ങനെ അലസതയോടെ നീങ്ങിയാൽ  നാടകമത്സരം എപ്പോൾ അവസാനിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ല.

Post a Comment

0 Comments