ഉള്ളിയേരി: ബസ്സുകൾ വൈകുന്നേരങ്ങളിൽ ട്രിപ്പ് കട്ട് ചെയ്ത് ഉള്ളിയേരി ബസ്സ് സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നത് വ്യാപാര സ്ഥാപനങ്ങൾക്ക് വളരെയധികം പ്രയാസം ഉണ്ടാക്കുന്നു.കടകളുടെ മുൻ വശത്താണ് പല ബസ്സുകളും ഇങ്ങനെ നിർത്തിയിടുന്നത്.ലാസ്റ്റ് ട്രിപ്പ് കട്ട് ചെയ്യുന്ന ഇത്തരം ബസ്സുകൾ പിറ്റേന്ന് രാവിലെയാണ് സ്റ്റാൻഡിൽ നിന്നും എടുക്കുന്നത്.കട മറച്ചു കൊണ്ടുള്ള ഇത്തരം പാർക്കിങ്ങിനേതിരെ അടിയന്തിര നടപടികൾ എടുക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ്. കെ. എം.ബാബു ആവശ്യപ്പെട്ടു .
0 Comments