അത്തോളി : ജില്ലാ മെഡിക്കൽ ഓഫീസിൻ്റെയും അത്തോളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ വിരവിമുക്ത ദിനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജ് നിർവ്വഹിച്ചു.
അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ
ഡോ.എൻ.രാജേന്ദ്രൻ, വൈസ് പ്രസിഡൻ്റ്,
സി.കെ. റിജേഷ്, സ്റ്റാന്റിംഗ്‌കമ്മറ്റി ചെയർമാൻമാരായ എ.എം സരിത, എൻ. സുനീഷ്, ഷീബ രാമചന്ദ്രൻ, അഡീഷണൽ ഡി.എം.ഒ ഡോ. ടി. മോഹൻദാസ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ
ഡോ. സി.കെ. ഷാജി, ഗവ. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ.കെ.മീന, ഹൈസ്കൂൾ ഹെഡ്മി സ്ട്രസ് വി.ആർ. സുനു, എന്നിവർ പ്രസംഗിച്ചു.ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ.സച്ചിൻബാബു സ്വാഗതവും അത്തോളി എഫ് എച്ച് സി മെഡിക്കൽ ഓഫീസർ ഡോ.മാധവശർമ്മ ബിനോയ് ബി നന്ദിയും പറഞ്ഞു. ചടങ്ങിൽ
ഗ്രാമപഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആരോഗ്യ വകുപ്പ് പ്രതിനിധികൾ, അങ്കണവാടി വർക്കർമാർ, എന്നിവർ സന്നിഹിതരായിരുന്നു.
0 Comments