വടകര : അഴിയൂർ
കുഞ്ഞിപ്പള്ളിക്കും അണ്ടിക്കമ്പനിക്കുമിടയിൽ ദേശീയ പാതയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപ്പിടിച്ചു.
ഇന്ന് വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം
മലപ്പുറം കണ്ണന്തൊടി സ്വദേശി കെ ടി ഹാരിസിന്റെ ഉടമസ്ഥതയിലുള്ള KL-58 U 8079 ഹ്യൂണ്ടായി ഏറ്റ്യൂസ് ലിവ കാറാണ് കത്തി നശിച്ചത്
കണ്ണൂരിൽ നിന്നും മലപ്പുറത്തേക്കുള്ള മടക്ക യാത്രയ്ക്കിടയിലാണ് സംഭവം
കാറിന്റെ ഹെഡ് ലൈറ്റ് പ്രവർത്തിക്കാത്തതതിനെ തുടർന്ന് കുഞ്ഞിപ്പള്ളിയിൽ ബൈപ്പാസിന് സമീപത്ത് വെച്ച് വടകര ഹൈവേ പോലീസ് കൈ കാണിച്ച് നിർത്തിയ സമയത്താണ് കാറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത് കാറിനുള്ളവർ പുറത്തേയ്ക്കിറങ്ങി രക്ഷപ്പെട്ടു.
മാഹി ഫയർ ഫോർസ് സംഭവ സ്ഥലത്തെത്തി തീയണച്ചു.
0 Comments