പതിനെട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ആ അമ്മയും മകനും വീണ്ടും കണ്ടുമുട്ടി. സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റേയും ഉമ്മ ഫാത്തിമയുടേയും ആ കണ്ടുമുട്ടല്‍ ഏറെ വികാരനിര്‍ഭരമായി. നേരത്തെ കാണാന്‍ വിസമ്മതിച്ച റഹീം പിന്നീട് കൂടിക്കാഴ്ച്ചയ്ക്ക് സമ്മതിക്കുകയായിരുന്നു. റിയാദിലെ ജയിലിലെത്തിയാണ് ഉമ്മയും സഹോദരനും അമ്മാവനും ഉള്‍പ്പെട്ട സംഘം റഹീമിനെ കണ്ടത്. ഒന്നിച്ചു ചായ കുടിച്ചെന്നും എത്രയും വേഗം മകന്‍ തിരികെ എത്തണമെന്നാണ് ആഗ്രഹമെന്നും ഫാത്തിമ പ്രതികരിച്ചു.
0 Comments