പൊയിൽക്കാവ്: സുരക്ഷ പൊയിൽക്കാവ് മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹസ്പർശം കോഴിക്കോട്, മലബാർ ചാരിറ്റബിൾ ട്രസ്റ്റ്, ഇക്ര ഹോസ്പിറ്റൽ സംയുക്ത സംരംഭമായ ജീവിത ശൈലി രോഗനിർണ്ണയ ക്യാമ്പ് പൊയിൽക്കാവ് നടനം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു.
സുരക്ഷ മേഖല ചെയർമാൻ അഡ്വ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.ഡോ. ദർശന ഇക്ര ഹോസ്പിറ്റൽ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ ബേബി സുന്ദർരാജ്, ബീന കുന്നുമ്മൽ, സുരക്ഷ സോണൽ കൺവീനർ സി.പി.ആനന്ദൻ, സ്നേഹസ്പർശം എക്സിക്യുട്ടീവ് മെമ്പർ ഗീതാനന്ദൻ കെ എന്നിവർ സംസാരിച്ചു. കെ.രാജൻ നന്ദി പറഞ്ഞു.
0 Comments