-----------------------------------------------
കേരള ഫ്രീലാൻസ് പ്രസ്സ് എഡിറ്റോറിയൽ ബോർഡിന്റെ ആദരാഞ്ജലികൾ 🌹.
----------------------------------------------------
നടുവണ്ണൂർ: കൃത്യനിഷ്ഠതയോടെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന നടുവണ്ണൂർ തിരുവോട് കൊട്ടടംചാലിൽ കെ. സി ഹരിദാസൻ (54) അന്തരിച്ചു. ഇന്നലെ രാത്രി നെഞ്ച് വേദന വന്ന ഹരിദാസിനെ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കൊയിലാണ്ടിയിൽ പാരലൽ കോളേജുകളിൽ അദ്ധ്യാപകനായിരുന്നു. സാമൂഹ്യപ്രവർത്തകൻ കൂടിയായ ഹരിദാസൻ നടുവണ്ണൂർ HSS പി ടി എ ഭാരവാഹിയുമാണ്.
മാധ്യമങ്ങൾക്ക് വേണ്ടി സംഭവസ്ഥലത്ത് പോയി വാർത്തകൾ തയ്യാറാക്കാൻ ഹരിദാസ് താല്പര്യം കാണിച്ചിരുന്നു. നാട്ടിലേയും സമീപപ്രദേശങ്ങളിലേയും ചരമവാർത്തകളും റിപ്പോർട്ട് ചെയ്തിരുന്നു. കേരള ഫ്രീലാൻസ് പ്രസ്സിനുവേണ്ടി നടുവണ്ണൂർ, പേരാമ്പ്ര വാർത്തകൾ എത്തിച്ചിരുന്നു. ആരേയും ഭയക്കാതെ, സത്യമായ വാർത്തകൾ റിപ്പോർട്ട് ചെയ്തു. ജീവിതത്തിൽ മധുരവും കയ്പ്പും നിറഞ്ഞ അനുഭവങ്ങളിലൂടെ ഒറ്റയാനായി നടന്ന വ്യക്തിയായിരുന്നു ഹരിദാസൻ.
അദ്ദേഹത്തിന്റെ വിയോഗം മാധ്യമലോകത്തിന് വലിയൊരു നഷ്ടം തന്നെയാണ്.
ഹരിദാസന്റെ ഭാര്യ ജിഷ,
മക്കൾ : ആയുഷ്, ആദിഷ്
(രണ്ടുപേരും നടുവണ്ണൂർ HSS വിദ്യാർത്ഥികൾ).
സഹോദരങ്ങൾ: ശിവൻ കെ. സി, പ്രദീപൻ കെ. സി (റിട്ട. ഏരിയ മാനേജർ കെ. ഡി. സി ബാങ്ക് ).
കേരള ഫ്രീലാൻസ് പ്രസ്സ്.
0 Comments