Header Ads

 


സന്നദ്ധ പ്രവർത്തകനായ ഷാജി ഇടീക്കലിനെ കൂമുള്ളിയിൽ ആദരിച്ചു.





ഉള്ളിയേരി : ആതുരസേവന രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ സാമൂഹ്യ പ്രവർത്തകൻ ഷാജി ഇടീക്കലിനെ ആദരിച്ചു.
        കൂമുള്ളി സി പി ഐ (എം) ബ്രാഞ്ച് ഓഫീസ് ഉദ്ഘാടന ചടങ്ങിൽ കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബ്  ഷാജി ഇടീക്കലിനെ പൊന്നാടയണിച്ചും മൊമെന്റോ നൽകിയും ആദരിച്ചു. റെഡ്ക്രോസിന്റെ സജീവ പ്രവർത്തകനാണ്. കൊറോണകാലത്ത് മുഴുവൻ സമയവും ആർ ആർ ടിയായി. വയനാട്ടിലെ ദുരന്തമേഖലയായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഷാജി പ്രവർത്തിച്ചിരുന്നു. കോഴിക്കോട് ജില്ലാ റെഡ്ക്രോസ്സിന്റെ ഏറ്റവും നല്ല പ്രവർത്തകനുള്ള അവാർഡ് ഷാജി ഇടീക്കലിന് ലഭിച്ചിട്ടുണ്ട്. അത്തോളി ഗ്രാമ പഞ്ചായത്തിലെ കൂമുള്ളി സ്വദേശിയാണ്. ഇവന്റ് മാനേജ്മെന്റ്, കാറ്ററിംഗ് സർവീസ് മേഖലയിൽ ജോലി ചെയ്യുന്നു.

Post a Comment

0 Comments