ഉള്ളിയേരി: ഉള്ളിയേരി ഗ്രാമ പഞ്ചായത്തിൻ്റെ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ നാലാം ക്ലാസ് വിദ്യാർഥികൾക്കായി പ്രതിഭാപോഷണ പരിപാടി ആരംഭിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ ബീന ടീച്ചർ ഉദ്ഘാടനം ചെയ്തു. ഷൈനി പട്ടാങ്കോട്ട് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ. റംല, ഇംപ്ലിമെൻ്റിംഗ് ഓഫീസർ ഗണേശ് കക്കഞ്ചേരി, കെ കെ സുരേന്ദ്രൻ മാസ്റ്റർ, കെ.കെ സത്യൻ മാസ്റ്റർ, കെ. ലിജ എന്നിവർ സംസാരിച്ചു. ഉള്ളിയേരി ജി എൽ പി സ്കൂൾ പ്രധാന അധ്യാപിക കെ ശ്രീലേഖ ടീച്ചർ സ്വാഗതവും കെ മിനി നന്ദിയും പറഞ്ഞു. ഗ്രാമ പഞ്ചായത്തിലെ പതിനൊന്ന് പ്രൈമറി വിദ്യാലയങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എൺപത് വിദ്യാർഥികൾക്കായി പി.സി .റീന ടീച്ചർ ആദ്യത്തെ ക്ലാസ് എടുത്തു.
0 Comments