ബാലുശ്ശേരി :കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൽ നാടകത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ തുടർച്ചയായി ഒൻപതാം പ്രാവശ്യവും കോക്കല്ലൂർ HSS ഒന്നാം സ്ഥാനം നേടി.
യദുകൃഷ്ണ റാം,ആർ രുദാജിത്, പ്രാർത്ഥന എസ്, സുമന എൽ എസ്, റിയോന സി, അശ്വനി എ എസ്, അനുദേവ്, ശിവേന്ദു, നിയ, അനുനന്ദ് രാജ് എന്നിവരാണ് അഭിനയിച്ചത്. നിഖിൽ ദാസ് തൃശൂർ ആണ് രചനയും സംവിധാനവും. മൃഗങ്ങളുടെ താവളങ്ങൾ മനുഷ്യൻ കയ്യേറുമ്പോൾ അതിനെതിരെയുള്ള പ്രതിഷേധമാണ് നാടകപ്രമേയം. 'എറ്റ'മെന്ന് പേരുള്ള നാടകത്തിലെ മാരിയെ അവതരിപ്പിച്ച യദുകൃഷ്ണനാണ് മികച്ച നടൻ. കഴിഞ്ഞ വർഷവും സംസ്ഥാനതലത്തിൽ മികച്ച നടനായി തിരഞ്ഞെടുത്തത് യദുവിനെ ആയിരുന്നു. കുമരു എന്ന നാടകത്തിലെ അഭിനയത്തിന്.
സർക്കാർ വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി കലോത്സവങ്ങളിൽ തിളങ്ങിയ വിദ്യാലയമാണ് ബാലുശ്ശേരിയിലെ കോക്കല്ലൂർ ഹയർ സെക്കന്ററി സ്കൂൾ.
0 Comments