കൊയിലാണ്ടി: കെ.എസ്. എസ്.പി.യു. പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ നമിതം സാഹിത്യ പുരസ്കാരം കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പിൽ നിന്നും കല്പറ്റ നാരായണൻ ഏറ്റു വാങ്ങി. പ്രസിഡൻ്റ് എൻ.കെ.കെ. മാരാർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി.വി. ഗിരിജ മുഖ്യ പ്രഭാഷണം നടത്തി.
മുൻകാല നേതാക്കളായ സി.ജി.എൻ. ചേമഞ്ചേരി, എ.പി.എസ്. കിടാവ് എന്നിവരുടെ സ്മരണക്കാ യാണ് പുരസ്കാരം ഏർപ്പെടുത്തിയത്. സി. അപ്പുക്കുട്ടി, യു.കെ. രാഘവൻ, ടി. സുരേന്ദ്രൻ, ഇ. ഗംഗാധരൻ, ഒ. രാഘവൻ, പി. ദാമോദരൻ, ഭാസ്കരൻ ചേനോത്ത് എന്നിവർ സംസാരിച്ചു.
പി. ഭാസ്കരൻ്റെ ഗാനങ്ങൾ കോർത്തി ണക്കി സുനിൽ തിരുവങ്ങൂർ, രാജ്‌മോഹൻ, വി. രാജൻ, മോഹനൻ, പ്രഭാകരൻ ആറാഞ്ചേരി എന്നിവർ അവതരിപ്പിച്ച ഗാന സല്ലാപം, കഥക് നൃത്തം എന്നിവയും ഉണ്ടായിരുന്നു.
0 Comments