അത്തോളി : കൂമുള്ളി മിൽമ സൊസൈറ്റിയ്‌ക്ക് പിറകിലുള്ള എരഞ്ഞോളി വയലിൽ സാമൂഹ്യവിരുദ്ധർ ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം തള്ളി. 2 പ്രാവശ്യം ടാങ്കർ ലോറി വന്നു പോകുന്നതിന്റെ ദൃശ്യം തൊട്ടടുത്ത ബിൽഡിങ്ങിലെ CCTV യിൽ കാണിക്കുന്നുണ്ട്. പുലർച്ചെയാണ് സംഭവം. കൂമുള്ളിയ്ക്ക് തൊട്ടടുത്ത പ്രദേശങ്ങളിലെ റോഡ് സൈഡിലുള്ള ക്യാമറകൾ പരിശോധിക്കുന്നുണ്ട്. എരഞ്ഞോളി വയലിന് അടുത്തുള്ള മൊടക്കല്ലൂർ എ യു പി സ്കൂളിലെ ഹെഡ്മാസ്റ്റർ അത്തോളി പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
0 Comments