ഉള്ളിയേരി: കട വാടകക്ക് 18% ജി എസ് ടി ചുമത്തി ചെറുകിട വ്യാപാരികളെയും വ്യവസായികളെയും പ്രതിസന്ധിയിലാക്കുന്ന ജി എസ് ടി കൗൺസിലിൻ്റെ പുതിയ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നവംബർ 7 ന് നടക്കുന്ന രാജ്ഭവൻ മാർച്ചിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായി ഉള്ളിയേരിയിൽ വിളംബര ജാഥ സംഘടിപ്പിച്ചു.
സമാപന യോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റ് കെ.എം.ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രവർത്തക സമിതി അംഗം വി.കെ.കാദർ, സെക്രട്ടറി വി.എസ്സ്.സുമേഷ്, ടീ.പി മജീദ് എന്നിവർ സംസാരിച്ചു.
0 Comments