നമിതം സാഹിത്യ പുരസ്‌കാരം കല്പറ്റ നാരായണന്.



കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക്‌ കമ്മിറ്റിയുടെ എട്ടാമത് നമിതം സാഹിത്യ പുരസ്‌കാരത്തിന് സാഹിത്യകാരൻ കല്പറ്റ നാരായണൻ അർഹനായി. 
 സി ജി എൻ ചേമഞ്ചേരി, എ പി എസ് കിടാവ് എന്നിവരുടെ സ്മരണയ്ക്കായി നൽകുന്ന പുരസ്‌കാരമാണിത്.
10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം നവംബർ അവസാനം പൂക്കാട് വെച്ച് മേയർ ബീന ഫിലിപ്പ്  കല്പറ്റ നാരായണന് സമ്മാനിക്കും.
  യോഗത്തിൽ എൻ കെ കെ മാരാർ, ചേനോത്ത് ഭാസ്കരൻ, ടി സുരേന്ദ്രൻ, വി പി ബാലകൃഷ്ണൻ, ഹരിദാസൻ, കെ ഗീതാനന്ദൻ, പി ദാമോദരൻ, ടി വേണുഗോപാൽ,  ഇ ഗംഗാധരൻ നായർ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments