കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ കലോത്സത്തിൽ കൊയിലാണ്ടി ജി.എം.വി.എച്ച്എ.സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ദിയാസുരേഷിന് തിളക്കമാർന്ന വിജയം. ശാസ്ത്രീയ സംഗീതം എ ഗ്രേഡ്, കഥകളി സംഗീതം എ ഗ്രേഡ്, വയലിൻ എ ഗ്രേഡോടെ സംസ്ഥാനതലത്തിലേക്ക്, സംഘഗാനത്തിനും, ദേശഭക്തിഗാനത്തിനും എ ഗ്രേഡ്.
പ്രശസ്ത സംഗീതഞ്ജൻ കാവുംവട്ടം വാസുദേവൻമാസ്റ്ററുടെ ശിഷ്യയാണ്. കൊയിലാണ്ടി പന്തലായിനി സ്വദേശി സുരേഷിന്റെയും ശ്യാമളയുടെയും മകളാണ് ദിയ.
0 Comments