Header Ads

 


മനോജ് കുന്നോത്തിൻ്റെ ഉപവാസ സമരം.





ബാലുശ്ശേരി :ബാലുശ്ശേരി ടൗണിലെ സീബ്രാലൈൻ ഉടൻ പുന:സ്ഥാപിക്കുക, തെരുവ് വിളക്കുകൾ കത്തിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് പൊതുപ്രവർത്തകൻ മനോജ് കുന്നോത്തിൻ്റെ പ്രതികാത്മകമായി സ്ട്രച്ചറിൽ കിടന്ന് കൊണ്ട് ഉപവാസസമരം നടത്തി. ഉപവാസസമരം വ്യാപാര വ്യവസായി ഏകോപന സമിതി നേതാവ് കെ.ദയനാന്ദൻ കെ.സി  ബേക്കറി , മനോജ്‌ കുന്നോത്തിന് നാരങ്ങാനീര് നൽകി അവസാനിപ്പിച്ചു' -
കെ.പി .മനോജ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ടി.എ.കൃഷ്ണൻ, കെ.കെ.ഗോപിനാഥൻ, ടി.പി. ബാബുരാജ്, സി.രാജൻ, ടി.കെ.ശശി ,ശ്രീകുമാർ തെക്കേടത്ത്, മോഹനൻ കുറുമ്പൊയിൽ, കുര്യൻ ചെമ്പനാനി, സി.കെ.ആലിക്കുട്ടി, രാധാകൃഷ്ണൻ ഒള്ളൂർ, കെ.ബാലൻ, സംസാരിച്ചു. -

Post a Comment

0 Comments