Header Ads

 


കുട്ടികൾക്ക് കൗതുകം പകർന്ന പഠനയാത്ര നടത്തി കരുവഞ്ചേരി യു പി സ്കൂൾ.




മണിയൂർ : സയൻസ് - സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കു കൗതുകമായി പഠനയാത്ര നടത്തി കരുവഞ്ചേരി യു പി സ്കൂൾ. 
കോഴിക്കോട് പ്ലാനിട്ടോറിയം, പഴശ്ശിരാജ മ്യൂസിയം, ആർട്ട്‌ ഗാലറി എന്നീ സ്ഥലങ്ങളിലേക്ക് ആണ്  പഠനയാത്ര സംഘടിപ്പിച്ചത്.പ്ലാനിട്ടോറിയത്തിലെ വിസ്മയക്കാഴ്ചകൾ കുട്ടികൾക്കേറെ കൗതുകമായി. സയൻസ് ലാബും മിറർ മാജിക്കും കുട്ടികൾക്ക് ഒരു അത്ഭുതലോകം തന്നെ സമ്മാനിച്ചു. പഴശ്ശിരാജ ആർക്കിയോളജിക്കൽ മ്യൂസിയം ചരിത്രശേഷിപ്പുകളുടെ നിറക്കാഴ്ച്ചകളൊരുക്കി.നഫീസ സി വി (ഹെഡ്മിസ്ട്രെസ് ), കെ കെ ഷൈജു (പി ടി എ പ്രസിഡന്റ്‌ ), അക്ഷയ് മാസ്റ്റർ (ടൂർ കൺവീനർ ), രുബിന ടീച്ചർ (സോഷ്യൽ സയൻസ് കൺവീനർ ), സുനീർ മാസ്റ്റർ, തുടങ്ങിയവർ നേതൃത്വം വഹിച്ചു.അധ്യാപകരായ 
രമ്യ ,അശ്വിൻ,ജഷ്ണ, വിനയ, നിസി,സറീന  എന്നിവരും പഠനയാത്രയിൽ സജീവ പങ്കാളികളായി.

Post a Comment

0 Comments